Your Image Description Your Image Description

കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിനെ പറ്റി വിദ്യാർത്ഥികൾ ക്ലാസ്സ്‌ എടുത്ത് നൽകി. നൈട്രജന്റെ അഭാവം മൂലം ഇലകളെലാം മഞ്ഞ നിറമാകുകയും ഇലകളിലെ ഹരിതകം കുറയുകയും ചെയ്യും. ഇതിന് പരിഹാരമായി യൂറിയയോ,കൃഷിയിടത്തിൽ കാണപ്പെടുന്ന വളം തുടങ്ങിയവ ഉപയോഗിച്ച് ഇത് കുറക്കാൻ സാധിക്കും.ഫോസ്ഫറസിന്റെ അഭാവം മൂലം ഇലകൾ കരിയുകയും ചില സമയങ്ങളിൽ ഇല പർപ്പിൾ നിറം ആകുകയും ചെയ്യുന്നു. ഇതിന്റെ പരിഹാരമായി സൂപ്പർ ഫോസ്ഫേറ്റ്‌ തെങ്ങിൽ ഇടാവുന്നതാണ്.വർഷത്തിൽ ഒരിക്കൽ ആണ് ഇങ്ങനെ ചെയ്യേണ്ടത്. പൊട്ടാസ്യത്തിന്റെ അഭാവം മൂലം ഇലകൾ അതിന്റെ വളർച്ച എത്തുമ്പോൾ കരിയാൻ തുടങ്ങുന്നു. MOP ഉപയോഗിക്കുന്നതിലൂടെ ഇത് ഒഴിവാക്കാൻ സാധിക്കും.കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽന്റെ നേതൃത്വത്തിൽ അബീർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ്‌ നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *