Your Image Description Your Image Description

റാഞ്ചി: ഇംഗ്ലണ്ടിനെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 600 റണ്‍സും കടന്ന യശസ്വി ജയ്‌സ്വാള്‍. റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ 73 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. ഒരു ഇന്നിംഗ്‌സും ഒരു ടെസ്റ്റും ഇനിയും ബാക്കി നില്‍ക്കെ നിലവില്‍ 618 റണ്‍സായി ജയ്‌സ്വാളിന്. രാഹുല്‍ ദ്രാവിഡ് (ഇംഗ്ലണ്ടിനെതിരെ 2002ല്‍ 602), വിരാട് കോലി (ശ്രീലങ്കയ്‌ക്കെതിരെ 2017ല്‍ 610) എന്നിവരെ ഇപ്പോള്‍ തന്നെ മറികടക്കാന്‍ ജയ്‌സ്വാളിനായി.

2003ല്‍ ദ്രാവിഡ് ഓസ്‌ട്രേലിയക്കെതിരെ നേടിയ 619 റണ്‍സും വൈകാതെ താരം മറികടക്കും. ദിലീപ് സര്‍ദേശായ് (വെസ്റ്റ് ഇന്‍ഡീസിനെ 1971ല്‍ 642), വിരാട് കോലി (ഇംഗ്ലണ്ടിനെതിരെ 2016ല്‍ 655), കോലി (ഓസ്‌ട്രേലിയക്കെതിരെ 2014ല്‍ 692), സുനില്‍ ഗവാസ്‌കര്‍ (വെസ്റ്റ് ഇന്‍ഡീസിനെതിരെ 1978ല്‍ 732), ഗവാസ്‌കര്‍ (വിന്‍ഡീസിനെതിരെ 1971ല്‍ 774) എന്നീ സ്‌കോറുകളാണ് ഇനി ജയ്‌സ്വാളിന്റെ മുന്നിലുള്ളത്. പരമ്പരയില്‍ ഒന്നാകെ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടാന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു.

അതേസമയം, റാഞ്ചി ടെസ്റ്റില്‍ തകര്‍ച്ച നേരിടുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 353നെതിരെ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 171 എന്ന നിലയിലകാണ്. ജയ്്‌സ്വാള്‍ ഒഴികെ മറ്റൊര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ (2), ശുഭ്മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12), സര്‍ഫറാസ് ഖാന്‍ (14) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ധ്രുവ് ജുറല്‍ (6), ആര്‍ അശ്വിന്‍ (0) എന്നിവരാണ് ക്രീസില്‍. നാല് വിക്കറ്റ് നേടിയ ഷൊയ്ബ് ബഷീറാണ് ഇന്ത്യയെ തകര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *