Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. രണ്ട് മാസത്തിനുള്ളിൽ മോദിയുടെ മൂന്നാമത്തെ കേരള സന്ദർശനമാണിത്. കൂടാതെ, എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ജനുവരി 27 ന് കാസർകോട് നിന്ന് ആരംഭിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ താളിപ്പടപ്പ് മൈതാനിയിൽ പദയാത്ര ഉദ്ഘാടനം ചെയ്യും.

മധൂർ ക്ഷേത്ര ദർശനത്തോടെയാണ് സുരേന്ദ്രൻ കാസർകോട് ജില്ലയിലെ പരിപാടികൾക്ക് തുടക്കമിടുന്നത്. കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ മത സാംസ്‌കാരിക നേതാക്കളുടെ സംഗമം ഉൾപ്പെടെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും റാലി എത്തും.

Leave a Reply

Your email address will not be published. Required fields are marked *