Your Image Description Your Image Description
Your Image Alt Text

ആദിവാസി മൂപ്പനെ മലക്കപ്പാറയിൽ  വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടമായി മർദിച്ചെന്ന് പരാതി. അടികൊണ്ടത്,  വീരൻകുടി ഊരിലെ മൂപ്പൻ വീരനാണ്.

വാസയോഗ്യമല്ലാത്ത ഊരിലെ ഭൂമി ഉപേക്ഷിച്ച് വീരൻകുടി ഊരിലെ ആദിവാസികൾ മലക്കപ്പാറയ്ക്ക് സമീപമായി  കുടിൽ കെട്ടി സമരം ആരംഭിച്ചിരുന്നു. മൂന്നു കുടിലുകളിലാണ് താത്കാലികമായി  കെട്ടി താമസം തുടങ്ങിയത്.

വനം വകുപ്പ്, ഏഴു കുടുംബങ്ങളും കുടിൽ കെട്ടാതിരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ഇവർക്ക് പിന്തുണയുമായി സിപിഐഎം എത്തി കൊടികൾ കാട്ടിയിരുന്നു. കുടിലുകൾ ഉൾപ്പെടെ ഇത് മാറ്റാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഊര് മൂപ്പന് മർദന ലഭിച്ചത്.

കുടിലുകൾ പൊളിച്ച് ശേഷം തന്നെ തള്ളുകയായിരുന്നു എന്നും മൂപ്പൻ പറഞ്ഞു. കുടിലുകൾ മുഴുവനായി വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു എന്നും വീരൻ പറഞ്ഞു. മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഉടൻ തന്നെ  എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *