Your Image Description Your Image Description
Your Image Alt Text

നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച്  അഹാന കൃഷ്ണ. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നകുലിനെ അഹാന സന്ദർശിച്ചു എന്ന വിവരമാണ് അഹാന തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

നകുലിന്റെ ആരോഗ്യസ്ഥിതിയിൽ നല്ല രീതിയിൽ  മാറ്റമുണ്ടെന്നും തിരിച്ചുവരവ് അത്ര കഠിനമല്ലന്നും  അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു.നടി പുതിയ വിഡിയോ വ്ലോഗിലും നകുലിനെ സന്ദര്‍ശിച്ച വിശേഷങ്ങള്‍  പങ്കുവയ്ക്കുന്നുണ്ട്.നാലുവർഷമായി അപകടത്തെ തുടർന്ന്  നകുൽ കിടപ്പിലാണ്.

‘‘കഴിഞ്ഞ ദിവസം ഞങ്ങൾ നകുലിനെ കാണാൻ പോയി. നകുലിനെ എല്ലാവർക്കും അറിയാമെന്നു വിശ്വസിക്കുന്നു. ഒരു ആക്ടറാണ്, പോപ്പുലർ ഡാൻസർ കൂടിയാണ്. ഡിഫോർ ഡാൻസിലുണ്ടായിരുന്നു. പതിനെട്ടാം പടി എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് അവനെ പരിചയം.” അഹാന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *