Your Image Description Your Image Description

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഓപ്പണര്‍ സാക്ക് ക്രൗളിയുടെ ഓഫ് സ്റ്റമ്പ് തെറുപ്പിച്ചിട്ടും ആകാശ് ദീപിന് നിര്‍ഭാഗ്യം, വിക്കറ്റ് ലഭിച്ചില്ല. മത്സരത്തിന്റെ നാലാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. സ്റ്റമ്പ് ലൈനില്‍ വന്ന പന്ത് ഇംഗ്ലീഷ് ഓപ്പണറെ മറികടന്ന് ഓഫ് സ്റ്റമ്പ് പിഴുതു.

 

നിരാശനായി മടങ്ങാന്‍ തുടങ്ങിയ ക്രൗളിയോട് നില്‍ക്കാന്‍ അമ്പയര്‍ ആവശ്യപ്പെട്ടു. പിന്നാലെ നോബോളും വിളിച്ചു. പന്തെറിയുമ്പോള്‍ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപിന്റെ ഇടം കാല്‍ ക്രീസിന് മുന്നിലായിരുന്നു. നോബോള്‍ എന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ക്രൗളിക്ക് ജീവന്‍ തിരിച്ചുലഭിച്ചു. ആദ്യ വിക്കറ്റിനായി ആകാശ് ദീപ് ഇനിയും പന്തെറിയണം.

 

നാലാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. വിശ്രമം നല്‍കിയ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം ആകാശ് ദീപ് ടീമിലെത്തി. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ബംഗാള്‍ താരത്തിന് ഇന്ത്യന്‍ ക്യാപ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *