Your Image Description Your Image Description

യു​ഡി​എ​ഫിന് മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ വിജയം. തെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും യുഡിഎഫ് വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്നത് 11, 18 വാ​ർ​ഡു​ക​ളി​ലാ​ണ്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ന​ട​രാ​ജ​ൻ 11-ാം വാ​ർ​ഡാ​യ മൂ​ല​ക്ക​ട​യി​ൽ 35 വോ​ട്ടി​ന് ജ​യി​ച്ചു. 18-ാം വാ​ർ​ഡ് ന​ട​യാ​റി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു.

തെ​രഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ര​ണ്ടു​വാ​ർ​ഡു​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. എ​ൽ​ഡി​എ​ഫി​നൊ​പ്പം ര​ണ്ട് അം​ഗ​ങ്ങ​ളും കൂ​റു​മാ​റി ചേ​ർ​ന്നി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​വ​രെ​യും അ​യോ​ഗ്യ​രാ​ക്കി. ഹൈ​ക്കോ​ട​തി ഇ​ത് ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *