Your Image Description Your Image Description

മലയാള സിനിമയ്ക്ക് 2024 നല്ലൊരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്തതിൽ ഭൂരിഭാ​ഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. ചിലത് പരാജയപ്പെട്ടെങ്കിലും അവ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പുതുവർഷം പിറന്ന് രണ്ട് മാസം കഴിയും മുൻപെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവും മലയാളത്തിന് സ്വന്തമായി കഴിഞ്ഞു. പ്രേമലു ആണ് ആ ഖ്യാതി നേടിയ ആ​ദ്യ ചിത്രം. വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയു​ഗവും 50 കോടി ക്ലബ്ബിൽ എത്തും. ഈ അവസരത്തിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബ്ബ് തൊട്ട മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ അവരുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മോളിവുഡിന്റെ 50 കോടി ക്ലബ്ബ് സിനിമകളെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും വേ​ഗത്തിൽ 50 കോടി തൊട്ട ചിത്രം പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫർ ആണ്. മോഹൻലാൽ നായകനായി എത്തിയ ചിത്രം വെറും നാല് ദിവസം കൊണ്ടാണ് ഈ ഖ്യാതി സ്വന്തമാക്കിയത്. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്.

രണ്ടാമത് ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പാണ്. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടിയിലെത്തിയത്. മൂന്നാമത് മമ്മൂട്ടി ചിത്രം ഭീഷ്മപർവം. ആറ് ദിവസമാണ് അൻപത് കോടിയിലെത്താൻ ചിത്രത്തിന് വേണ്ടി വന്നത്. നാലാം സ്ഥാനത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ആണ്. ഒരാഴ്ച കൊണ്ടാണ് ഈ നേട്ടം. അഞ്ചാം സ്ഥാനത്ത് മോഹൻലാൽ ചിത്രം നേര് ആണ്. എട്ട് ദിവസം കൊണ്ടാണ് ചിത്രം 50 കോടിയിലെത്തിയത്. എട്ട് ദിവസത്തിൽ തന്നെയാണ് കണ്ണൂർ സ്ക്വാഡും ഈ നേട്ടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *