Your Image Description Your Image Description

വയനാട്ടിലെ സർവ്വകക്ഷിയോ​ഗം ബഹിഷ്കരിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. യോ​ഗം നടക്കുന്ന ഹാളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ മന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമായി ചർച്ച നടക്കില്ലെന്നും വനംമന്ത്രി രാജിവയ്ക്കണമെന്നും അറിയിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

വൻ സുരക്ഷയാണ് പൊലീസ് പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. സർവ്വ കക്ഷിയോ​ഗം വിളിച്ചത് വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് . മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തിയത്.

അതേസമയം, യൂത്ത് കോൺ​ഗ്രസ് വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വനംമന്ത്രി മറ്റു രണ്ടു മന്ത്രിമാരെ കൂട്ടി വന്നത് ഒറ്റക്ക് വരാൻ പറ്റാത്തത് കൊണ്ടല്ലേന്ന് ടി സിദ്ദീഖ് എംഎൽഎ ചോദിച്ചു. സർവകക്ഷി യോഗം ബഹിഷ്കരിക്കുകയാണെന്നും സിദ്ദീഖ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *