Your Image Description Your Image Description

 

ഫെബ്രുവരി 25ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് നാഗർകോവിലിൽ നിന്നും എറണാകുളത്തുനിന്നും പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചിട്ടുണ്ട്.ഫെബ്രുവരി 25ന് പുലർച്ചെ 1:45ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6:30ന് തിരുവനന്തപുരത്ത് എത്തും. മടക്കയാത്രയിൽ, ഉച്ചകഴിഞ്ഞ് 3:30 ന് തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8:15 ന് എറണാകുളത്ത് എത്തിച്ചേരും.

അതുപോലെ, ഫെബ്രുവരി 25 ന് പുലർച്ചെ 2:15 ന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന മെമു ട്രെയിൻ 3:32 ന് തിരുവനന്തപുരത്ത് എത്തും. ഇതുകൂടാതെ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് പറവൂർ, വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. അതുപോലെ, ഫെബ്രുവരി 23 ന് യാത്ര ആരംഭിക്കുന്ന ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസിന് പറവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *