Your Image Description Your Image Description

 

ചിറ്റൂര്‍ ആലാംകടവ്-കല്യാണപ്പേട്ട റോഡില്‍ ചിറ്റൂര്‍ പുഴയ്ക്ക് കുറുകെയുള്ള നറണി പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 20) രാവിലെ 11 ന് പാലം പരിസരത്ത് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. കോഴിക്കോട് പാലങ്ങള്‍ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ രാമ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. 2020-21 വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 10.36 കോടി രൂപ ചെലവില്‍ നിര്‍മാണം നടത്തും.

പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പെരുമാട്ടി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റിഷ പ്രേംകുമാര്‍, എസ്. അനിഷ, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ മാധുരി പത്മനാഭന്‍, മിനി മുരളി, വണ്ടിത്താവളം, മീനാക്ഷിപുരം, കണക്കമ്പാറ ഡിവിഷന്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. മുരുകദാസ്, കെ. സരിത, കെ. സതീഷ്, തിരുവനന്തപുരം പാലം വിഭാഗം പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട്, പാലക്കാട് പാലങ്ങള്‍ വിഭാഗം പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. റിജോ റിന്ന, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *