Your Image Description Your Image Description

സംസ്ഥാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ ആളുകൾക്ക് ആശങ്കകൾ ഉടലെടുത്തിരുന്നു. എന്നാൽ ഇന്നലെ കേരളത്തിന് ആശ്വാസമുള്ള ദിനമായിരുന്നു. 32 പുതിയ കേസുകൾ മാത്രമാണ് കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ 3096 ആക്റ്റീവ് കേസുകൾ ഉണ്ട്. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

അതേ സമയം കോവിഡ് കേസുകൾ കർണാടകയിൽ കൂടുകയാണ്. 92 കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്തു.തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. ഇപ്പോൾ വന്നത് നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ,4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

JN .1 കണ്ടെത്തിയത് കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ്. ഈ നാല് പേരിൽ രണ്ട് പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സതേടിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചത് ആകെ 56 പേരുടെ സാമ്പിൾ ആണ്. .

 

Leave a Reply

Your email address will not be published. Required fields are marked *