Your Image Description Your Image Description

തൃശൂർ മുല്ലശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഭാരത് അരിയുടെ വിൽപ്പന പൊലീസ് പെട്ടെന്ന് നിർത്തിവച്ചു. ഏഴാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമെന്നു കരുതി വിതരണം നിർത്തിവച്ചത്.കേന്ദ്ര പദ്ധതിയുടെ ഭാഗമായ ഭാരത് ബ്രാൻഡഡ് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് വിൽക്കുന്നത്. ഡൽഹിയിൽ ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം ഏഴിന് തൃശ്ശൂരിലാണ് സംസ്ഥാനതല വിതരണം നടന്നത്.

അരി വിതരണത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ ശക്തമായതോടെ സംഘർഷം രൂക്ഷമായി. പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് വോട്ടുറപ്പിക്കാനുള്ള തന്ത്രമാണ് വിതരണമെന്ന് സി.പി.എം ആരോപിച്ചു. തർക്കത്തിനിടെ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായതോടെ രംഗം കൂടുതൽ വഷളായി

Leave a Reply

Your email address will not be published. Required fields are marked *