Your Image Description Your Image Description
Your Image Alt Text

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സി പി എം പിബി അംഗമായ തോമസ് ഐസക് പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയായേക്കു . എന്ത് കൊണ്ട് പത്തനംതിട്ടക്ക് തോമസ്മ ഐസക് എന്നത് വ്യക്തമായ ഉത്തരമുളൊരു ചോദ്യമാണ്.ആലപ്പുഴയിൽ ഏറെ ജനകീയ പിന്തുണയുള്ള തോമസ് ഐസക്കിന് പടൈഹനംതിട്ടയും അന്യമല്ല. ഐസകിന് ശക്തമായ ജനപിന്തുണയുള്ള മണ്ഡലമാണ് പത്തനംതിട്ട എന്നതാണ് അദ്ദേഹത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ മുന്‍ ധനമന്ത്രിക്ക് തന്നെയാണ് പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ സാധ്യത.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഐസക് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ മത്സരിക്കാനാണ് തോമസ് ഐസകിന് താല്‍പര്യം. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 70 ശതമാനം വോട്ടുകളുള്ള മണ്ഡലത്തിൽ തോമസ് ഐസക്കിന്റെ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പ് തെല്ലൊന്നുമല്ല സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഈ 70 ശതമാനത്തിലാണ് കോൺഗ്രെസ്സിന്റെയും കണ്ണ്. ആന്റോ ആന്റണി മൂന്ന് തവണയായി പത്തനംതിട്ട്ടാ കുത്തകയാക്കി വച്ചിരിക്കുന്നതും ഈ വോട്ടു രാഷ്ട്രീയത്തിൽ തന്നെ. ഇത്തവണ അതിലൊരു പൊളിച്ചെഴുതു വേണം. അതുകൊണ്ടാണ് സി പി എം ഐസക്കിനെ തന്നെ പത്തനംതിട്ടയിൽ ഇറക്കുന്നത്. മാത്രവുമല്ല ശബരിമലയിൽ ബി ജെ പിക്കാർ പറയുന്ന തരത്തിൽ ഭക്തരുടെ മനസിനെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളോ പ്രവർത്തികളോ റ്‌തോമസ് ഐസകിൽ നിന്നുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഹൈന്ദവ വോട്ടുകളും സി പി എം ഐസക്കി൯ലൂടെ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ ജോര്‍ജ്ജായിരുന്നു പത്തനംതിട്ടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. യു ഡി എഫിന്റെ ആന്റോ ആന്റണിയോട് 44,243 വോട്ടുകള്‍ക്കായിരുന്നു വീണ ജോർജിന്റെ തോല്‍വി. കഴിഞ്ഞ മൂന്ന് തവണയായി പത്തനംതിട്ടയില്‍ മത്സരിച്ച് വിജയിക്കുന്ന ആന്റോ ആന്റണി തന്നെയായിരിക്കും ഇത്തവണയും യു ഡി എഫ് സ്ഥാനാർത്ഥി. ബി ജെ പിയില്‍ നിന്നും ഉയർന്ന് വരുന്നത് പിസി ജോർജ്, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ്. പി സി ജോർജ്ജിന് അവസരം നല്‍കുയാണെങ്കില്‍ ക്രിസ്തീയ വിഭാഗത്തിലുള്ള പൊതു സ്വതന്ത്രന്‍ എന്ന നിലയിലായിരിക്കും അവതരിപ്പിക്കുക. ക്രീസ്തീയ വിഭാഗത്തിലെ സ്ഥാനാർത്ഥിയെ ഇറക്കിയാല്‍ കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സാധിക്കുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്. ബി ജെ പി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന അവകാശ വാദവുമായി പി സി ജോർജും നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ എൻ ഡി എ യിൽ ബി ഡി ജെ എസ് കാഴ്ച വച്ച ദയനീയ വോട്ടു വിഹിതം ഇത്തവണ മത്സരിച്ചാൽ പി സി ജോർജിലൂടെ ആവർത്തിക്കുമെന്ന് കരുതുന്നവരുണ്ട്. പത്തനംതിട്ടക്ക് തൊട്ടടുത്തു കിടക്കുന്ന ആലപ്പുഴയിൽ തോമസ് ഇസാക്കിന്റെ നേത്ര്ത്വത്തിൽ ജനകീയാസൂത്രണ പദ്ധതികള്, ജനകീയ സമിതികളുടെ നേട്ടങ്ങളും പത്തനംതിട്ടക്കാർ കണ്ടു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ നേരിടുന്ന ഏതു പ്രശ്നത്തിനും ചെലവ് കുറഞ്ഞ പ്രായോഗിക പരിഹാരമെന്ന മാജിക് വര്ഷങ്ങളായി ഐസക്കിന്റെ സ്വന്തമാണ്. പത്തനംതിയേക്കർ തോമസ് ഐസക്കിനെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമാണ് സി പി എമ്മിനുമുള്ളതു

Leave a Reply

Your email address will not be published. Required fields are marked *