Your Image Description Your Image Description
Your Image Alt Text

 

2022-23 സാമ്പത്തിക വർഷത്തിൽ സിപിഎമ്മിന് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് കിറ്റെക്സ് ഗ്രൂപ്പിൽ നിന്നാണെന്ന് വെളിപ്പെടുത്തൽ വന്നിരിക്കുന്നു . അടുത്തിടെ സംസ്ഥാന സർക്കാരുമായി ഏറ്റവും കൂടുതൽ കൊമ്പുകോർത്ത, കമ്പനിയാണ് സാബു ജേക്കബിന്റെ കിറ്റെക്സ് ഗ്രൂപ്പ് .

ഈ കിറ്റെക്സ് തന്നെയാണ് ഏറ്റവും കൂടുതൽ സംഭാവന സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് നൽകിയതെന്നത് കൗതുകമാകുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .

സിപിഎമ്മിന് ചെക്ക് വഴി കിറ്റെക്സ് ഗ്രൂപ്പ് 30 ലക്ഷം രൂപയാണ് നൽകിയത്. ദേശീയ തലത്തിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ രണ്ടാമതാണ് കിറ്റക്‌സ് കമ്പനി. 56 ലക്ഷത്തി 80 000 നൽകിയ സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

സിപിഎമ്മിന് സംഭാവന നൽകിയത് സാമാന്യ മര്യാദയുടെ പേരിലാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് പ്രതികരിച്ചു. അവരെ പേടിയുള്ളത് കൊണ്ടല്ല, തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് പണം സംഭാവന നൽകിയതെന്നും സാബു ജേക്കബ് പറഞ്ഞു.

ഇതേ കുറിച്ച് തനിക്കോന്നും അറിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് . കേരളത്തിലുള്ള പല വ്യക്തികളും , ബിൽഡർമാരും , വ്യാപാരി വ്യവസായികളും പ്രത്യേകിച്ച് സ്വർണവ്യാപാരികളൊക്കെയാണ് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ളത് .

ഈ റിപ്പോർട്ട് പുറത്തുവന്നതോടെ സൈബർ ഇടങ്ങളിൽ കമന്റുകളും പരിഹാസങ്ങളും നിറയുകയാണ് . സിപിഎമ്മിനേയും സബ് ജേക്കബിനെയും പൊങ്കാലയിടുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *