Your Image Description Your Image Description
Your Image Alt Text

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏകദിന, ട്വന്റി 20 ടീമിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മലയാളി താരം മിന്നു മണിയും ഇടം പിടിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി രണ്ട് വരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്നത്. മൂന്ന് മത്സരങ്ങളും വാങ്കഡെ സ്റ്റേഡിയത്തിലാണ്.

ജനുവരി അഞ്ച് മുതല്‍ ഒമ്പത് വരെ മൂന്ന് ട്വന്റി 20 മത്സരങ്ങളും നടക്കും. നവി മുംബൈയിലെ ഡി വൈ പാട്ടില്‍ സ്റ്റേഡിയം ട്വന്റി 20 മത്സരങ്ങള്‍ക്ക് വേദിയാകും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏക ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍.

ഏകദിന ടീം: ഹര്‍മ്മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജമീമ റോഡ്രിഗ്‌സ്, ഷഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടില്‍, മന്നത്ത് കശ്യാപ്, സൈക ഇസാഖ്, രേണുക സിംഗ്, ടിറ്റാസ് സദു, പൂജ വസ്‌ത്രേക്കര്‍, സ്‌നേഹ റാണ, ഹര്‍ലിന്‍ ഡിയോള്‍.

ട്വന്റി 20 ടീം: ഹര്‍മ്മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജമീമ റോഡ്രിഗ്‌സ്, ഷഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടില്‍, മന്നത്ത് കശ്യാപ്, സൈക ഇസാഖ്, രേണുക സിംഗ്, ടിറ്റാസ് സദു, പൂജ വസ്‌ത്രേക്കര്‍, കനിക അഹുജ, മിന്നു മണി.

Leave a Reply

Your email address will not be published. Required fields are marked *