Your Image Description Your Image Description
Your Image Alt Text

ഇസ്ലാമാബാദ്: പാകിസ്താൻ മുസ്ലിം ലീ​​ഗ്-നവാസ് പ്രസിഡൻ്റ് ഷെഹ്ബാസ് ഷെരീഫിനെ പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. എംഎൽ-എൻ നേതാവ് നവാസ് ഷെരീഫാണ് ഇളയ സഹോദരനായ ഷെഹ്ബാസ് ഷെരീഫിനെ നാമനിർദ്ദേശം ചെയ്തത്. മകൾ മറിയം നവാസിനെ (50) പഞ്ചാബ് പ്രവശ്യയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്‌തതായും പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു.

പിഎംഎൽഎന്നിന് (വരാനിരിക്കുന്ന സർക്കാർ രൂപീകരിക്കുന്നതിന്) പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികൾക്ക് നവാസ് ഷെരീഫ് നന്ദി പറഞ്ഞു, അത്തരം തീരുമാനങ്ങളിലൂടെ പാകിസ്താൻ പ്രതിസന്ധികളിൽ നിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറിയം തിരഞ്ഞെടുക്കപ്പെട്ടാൽ ആ സ്ഥാനത്ത് സേവനം അനുഷ്ഠിക്കുന്ന ആദ്യത്തെ വനിത എന്ന പദവി വഹിക്കും. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി മണിക്കൂറുകള്‍ക്ക് ശേഷമാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നവാസ് ഷെരീഫ് നാലാം തവണയും പ്രധാനമന്ത്രിയാകുമെന്ന് മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് വീണ്ടും സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *