Your Image Description Your Image Description
Your Image Alt Text

മുംബൈ: ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനാണ് അര്‍ബാസ് ഖാന്‍. ഇരുവരുടേയും സഹോദരി അര്‍പ്പിതാ ഖാന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഈ ദിവസംമുതല്‍ ഞങ്ങള്‍ ഒന്നായി എന്നായിരുന്നു ചിത്രങ്ങള്‍ക്ക് അദ്ദേഹം അടിക്കുറിപ്പ് നല്‍കിയത്. സിനിമാലോകത്തുനിന്നുള്ള പ്രമുഖരും ആരാധകരും ഇരുവര്‍ക്കും ആശംസകളുമായെത്തി.

അര്‍ബാസിന്റേത് ഇത് രണ്ടാം വിവാഹമാണ്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യഭാര്യ. 1998-ലായിരുന്നു ഇരുവരും വിവാഹിതരായത്. 2017-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുമുണ്ട്. പിതാവിന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. 2020-ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് അര്‍ബാസ് ഖാന്‍ ആയിരുന്നു. ഠാണാവ് എന്ന വെബ് സീരീസിലും ഈയിടെ താരം വേഷമിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *