Your Image Description Your Image Description

ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. ഏതു വിധേനയും കേരളത്തിലെ ബീച്ച് ടൂറിസം നടപ്പാക്കുമെന്ന് മന്ത്രി ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഇന്നും നല്ല രീതിയില്‍ ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ബീച്ച് ടൂറിസം എന്ത് വന്നാലും നടപ്പിലാക്കും. വര്‍ക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ലോട്ടിങ് ബ്രിഡ്ജ് കേരളത്തിലെ കടലോര ജില്ലകളിലും ആരംഭിക്കും. വാട്ടര്‍ സ്‌പോര്‍ട്‌സ് അവസരങ്ങളെ കേരളത്തെ ബീച് ടൂറിസം, തടസപ്പെടുത്താന്‍ ചില ലോബികള്‍ ശ്രമിക്കുന്നു. ഇത്തരം കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്കല പാലത്തിന് 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള ഇരുവശങ്ങളിലും തൂണുകളുമുണ്ട്. 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്‌ഫോം പാലം അവസാനിക്കുന്നിടത്ത് ഉണ്ട്. കടല്‍ക്കാഴ്ചകള്‍ ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. .

Leave a Reply

Your email address will not be published. Required fields are marked *