Your Image Description Your Image Description
Your Image Alt Text

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പല വീഡിയോകളും നമ്മളെ അമ്പരപ്പിക്കാറും ചിന്തിപ്പിക്കാറുമുണ്ട് . സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങളുടെ നിർമ്മാണ രീതികളും മറ്റും പതിവായി സോഷ്യൽ മീഡിയകളിൽ വരാറുണ്ട് .

അതൊക്കെ കാണുമ്പോൾ വിചാരിക്കും ഇതൊക്കെയാണല്ലോ നമ്മൾ വാങ്ങി കഴിക്കുന്നതെന്ന് , മാത്രമോ കഴിച്ചിട്ട് മാറാ രോഗങ്ങൾ വരുത്തിവയ്ക്കുന്നുവെന്ന ചിന്തയിൽ പിന്നീട് അതൊന്നും വാങ്ങികഴിക്കാതെ വരുന്നു .

ചില ഭക്ഷണ സാധനങ്ങളുടെ നിർമ്മാണ രീതി കണ്ട് അമ്പരന്നവരാണ് പലരും. വൃത്തിയില്ലാതെ, കണ്ടാൽ തന്നെ അറപ്പുള്ളവാക്കുന്ന അത്തരം വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ബ്രെഡ് ഉണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈയറലായികൊണ്ടിരിക്കുന്നത് .

ചെറിയ പനി വന്നാലും രാവിലെത്തെ ഭക്ഷണത്തിനുമെല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ബ്രെഡ്. ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്രെഡ് നിർമ്മാണ ഫാക്ടറിയിലെ വീഡിയോയാണന്നാണ് അതിൽ പറയുന്നത് .

‘ബ്രെഡ് മേക്കിംഗ് വീഡിയോ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വൃത്തിഹീനമായ സ്ഥലത്ത് ബ്രെഡ് ഉണ്ടാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് അതിലുള്ളത് . ദൃശ്യങ്ങൾ കാണുമ്പോൾത്തന്നെ അറപ്പുളവാക്കുന്നു.

ഒട്ടും വൃത്തിയില്ലാത്ത സ്ഥലത്ത് മാവ് കുഴയ്ക്കുന്നതും ഉണ്ടാക്കിയ ബ്രെഡ് നിലത്ത് വെക്കുന്നതുമായ ദൃശ്യങ്ങളാണ് ഇതിൽ ഉള്ളത്. ബ്രെഡ് കെെകാര്യം ചെയ്യുന്ന തൊഴിലാളികൾ കയ്യുറകൾ പോലും ധരിച്ചിട്ടില്ല. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ഇതിനെ വിമർശിച്ച് രംഗത്തത്തുന്നത്. വീഡിയോ ലക്ഷക്കണക്കിനാളുകൾ കണ്ടിട്ടുണ്ട്.

നേരത്തെ ഇതുപോലെ മീൻ ഉണക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു . കടലിന്റെ തീരാത്ത മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നിടത്തിട്ട് ഉണ്ടാക്കുന്നതും , മലിന വെള്ളത്തിൽ മുക്കി കഴുകുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു .

ആ വീഡിയോ പ്രചരിച്ചതോടെ കുറെ നാളത്തേയ്ക്ക് ഉണക്ക മീൻ കച്ചവടം തന്നെ നിലച്ചിരുന്നു . ഇപ്പോഴും പലയാളുകൾക്കും ഉണക്കമീൻ കഴിക്കാത്ത അവസ്ഥയിലാണ് . അതുപോലെ ബിരിയാണി ഉണ്ടണ്ടാക്കിയതിൽ മൂത്രമൊഴിക്കുന്ന വീഡിയോയും ഈ അടുത്ത സമയത്തും പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *