Your Image Description Your Image Description
Your Image Alt Text

ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്ന് വെളിപ്പെടുത്തി പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് രംഗത്തെത്തി . അന്ന് അതിന്റെ ഗൗരവം മനസിലായില്ല, മനസ്സിലാക്കാൻ ശ്രമിച്ചതുമില്ല . ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷോണിന്റെ തുറന്നുപറച്ചിൽ.

‘ഞാനൊരു കുറ്റസമ്മതം കൂടി പറയട്ടെ, എന്റെ ഭാര്യയെ എന്റെ അമ്മായിയപ്പൻ നിർബന്ധിച്ചു, അതുപോലെ ഒരുപറ്റം ആളുകൾ മതംമാറ്റി ക്രിസ്ത്യാനിയാക്കിക്കൊണ്ടാണ് കല്യാണം കഴിപ്പിച്ചത്. അന്ന് എനിക്ക് അതിന്റെ ഗൗരവം മനസിലായില്ല.

അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളു. അതിനപ്പുറത്തേക്ക് ഇതിന്റെ വരുംവരായികകളെക്കുറിച്ചൊന്നും ആലോചിച്ചില്ല. പിന്നീടുള്ള കാലഘട്ടത്തിൽ എനിക്ക് മനസിലായി ലോകത്തിലെ ഏറ്റവും വലിയ തെറ്റ് നിർബന്ധിതമായി മതം മാറ്റുന്നതാണെന്ന്.

അവൾ എന്നെയാണ് സ്‌നേഹിച്ചത്. അവൾക്ക് മാതാവിനെ ഇഷ്ടമാണ്. യേശു ക്രിസ്തുവിനെ ഇഷ്ടമാണ്. പള്ളിയിൽ പോകും. ഇന്ന് രാഷ്ട്രീയമായോ അല്ലാതെയോ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ദു:ഖിക്കുന്ന എന്റെയൊരു വേദന അവളെ മതം മാറ്റിയതാണ്.

ഷോൺ ജോർജിന്റെ അഭിമുഖത്തിന് താഴെ നിരവധി പേരാണ് ഭാര്യയെ തിരിച്ച് ഹിന്ദു ആക്കൂവെന്ന് ഉപദേശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. “എന്നാൽ ഭാര്യയെ തിരിച്ച് ഹിന്ദു ആക്കികൂടെ ….problem solved”, “Ghar vappasi PC and son”, “ഭാര്യയെ ഹിന്ദു ആക്കി സനാതന മാർഗത്തിൽ തിരിച്ചെത്തിക്കണം …!!! ഷോൺ ന്റെ ഭാര്യയെ തിരിച്ചു ഹിന്ദുവാക്കണം …അദ്ദേഹത്തിന്റെ വേദന മാറട്ടെ”, “ധൈര്യം ഉണ്ടെങ്കിൽ ഭാര്യയെ തിരിച്ചു പഴയ മതത്തിലേക്ക് മാറ്റ്” തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

ഈ കമന്റുകൾക്കോന്നും ഷോൺ മറുപടി പറഞ്ഞിട്ടില്ല , എന്റെ ഒരു സംശയം എന്തായിരിക്കും ഇപ്പോൾ ഷോൺ ഇത് തുറന്നുപറയുവാനുള്ള കാരണം ? ഒരു വാശിക്കെടുത്ത് കിണറ്റിൽ ചാടിയാൽ പത്ത് വാശിക്ക് തിരിച്ചു കേറാൻ പറ്റില്ലെന്ന് പണ്ടുള്ളവർ പറയുന്നത് എത്രയോ സത്യമാണ് .

ചെറുപ്പത്തിൽ പ്രത്യേകിച്ച് ടീനേജിലൊക്കെ പലതും തോന്നും , പ്രവർത്തിക്കും , പിന്നീടായിരിക്കും അതിനെ ഓർത്ത് ദുഃഖിക്കുന്നത് . ഇതൊക്കെ വളർന്നുവരുന്ന യുവതീയുവാക്കൾക്ക് ഒരു പാഠമാണ് . എപ്പോഴും മാതാപിതാക്കളെ അനുസരിക്കുക , അവർ പറയുന്നത് കേൾക്കുക .

മക്കൾ നശിച്ചു പോകാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ല . സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പുറപ്പെട്ട് , ഒടുവിൽ അതിന്മേൽ എന്തെങ്കിലും പ്രശനങ്ങൾ വരുമ്പോൾ മാതാപിതാക്കൾക്ക് എന്ത് ഉത്തരവാദിത്തം ? സ്വയം അനുഭവിക്കുക , അല്ലാതെ മറ്റൊരു വഴിയുമില്ല .

ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിത്തിരിച്ച ഒരുപാട് യുവതീയുവാക്കൾ കുടുംബ ജീവിതം നഷ്ടപ്പെട്ട് തേരാപാരാ നടക്കുന്നത് കാണാം , ഒന്നുമില്ലെങ്കിൽ കുടുംബ കോടതികളിൽ ഒന്ന് എത്തി നോക്കിയാലും മതി , ഒരുപാട് കേസുകൾ , പലരും കരഞ്ഞും വിളിച്ചും കേറിയിറങ്ങി നടക്കുന്നത് കാണാം . ഷോൺ ജോർജ്ജിന്റെ തുറന്നു പറച്ചിൽ യുവതീയുവാക്കൾക്കൊരു പാഠമാകട്ടെ .

 

Leave a Reply

Your email address will not be published. Required fields are marked *