Your Image Description Your Image Description

മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പമ്പയിലെ ഗതാഗതം നിയന്ത്രണാതീതമായതിനാൽ തീർഥാടകരെ നീലിമല, അപ്പാച്ചിമേട് ശരണപാത വഴി കടത്തിവിട്ടു. തീർഥാടകരുടെ നിര ശബരിപീഠം വരെ നീണ്ടു. ഇതേത്തുടർന്ന് നീലിമലയിലും അപ്പാച്ചിമേട്ടിലും കുത്തനെയുള്ള കയറ്റത്തിൽ ഭക്തരെ തടഞ്ഞു.നീലിമലയിലും അപ്പാച്ചിമേട് ടോപ്പിലും മണിക്കൂറുകളോളം തീർഥാടകരെ തടഞ്ഞു.

സന്നിധാനത്തും പമ്പയിലും ദുരന്തനിവാരണ അതോറിറ്റിയും ദ്രുതകർമ സേനയും ഉണ്ടെങ്കിലും ശരണപാതയിൽ ഇവരുടെ സേവനം ലഭ്യമല്ല. പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് തീർഥാടകർ എരുമേലിയിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടു.തീർഥാടകരുടെ കുത്തിയിരിപ്പ് സമരം ഗതാഗതത്തെ ബാധിക്കുകയും കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടയുകയും ചെയ്തു. നിലയ്ക്കലിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *