Your Image Description Your Image Description
Your Image Alt Text

സിഫ് അലി നായകനാകുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ കര്‍ട്ടന്‍ കര്‍ട്ടന്‍ റെയ്‌സര്‍ വീഡിയോ പുറത്തുവിട്ടു. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തുവിട്ടത്. ആസിഫ് അലിയുടെ വ്യത്യസ്തമായ കഥാപാത്രത്തെ ഉറപ്പിക്കുന്നതാണ് വീഡിയോ. ‘കള’യ്ക്ക് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ടിക്കി ടാക്ക’യ്ക്കുണ്ട്. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

സിനിമയുടെ ചിത്രീകരണ വേളയില്‍ ആസിഫിന് അപകടം സംഭവിച്ചത് വാര്‍ത്തയായിരുന്നു. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കിയൊരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ടിക്കി ടാക്ക. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *