Your Image Description Your Image Description

പത്തനംതിട്ട: പത്തനംതിട്ടയിൽ ലോ കോളേജ് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഡി‌ജിപി റിപ്പോർട്ട് തേടി. ജില്ലാ പൊലീസ് മേധാവിയോടാണ് ഡിജിപി റിപ്പോർട്ട് തേടിയത്. ഡിവൈഎഫ്ഐ നേതാവിന്റെ മർദ്ദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസടുത്തതിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു.

മർദ്ദനമേറ്റ വിദ്യാർത്ഥിനി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ക്യാമ്പസിൽ മറ്റൊരു പെൺകുട്ടിയെ മർദ്ദിച്ചു എന്ന കുറ്റം ചുമത്തിയാണ് പരാതിക്കാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. അടിയന്തിരമായി തുടർനടപടി എടുക്കാനും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *