Your Image Description Your Image Description
Your Image Alt Text

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ വൻതീപിടിത്തം. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് വായിക്കരയിലെ സ്ഥാപനത്തിൽ തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

 

പെരുമ്പാവൂർ സ്വദേശി ഹാഫിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് തീപിടിച്ചത്. കമ്പനിയിലെ ജീവനക്കാരാണു തീപ്പടരുന്നതു ആദ്യം കാണുന്നത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ആറ് ഫയർഫോഴ്‌സ് യൂനിറ്റ് സ്ഥലത്ത് എത്തിയാണ് തീയണച്ചത്. അപകടത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു

.

 

Leave a Reply

Your email address will not be published. Required fields are marked *