Your Image Description Your Image Description
Your Image Alt Text

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഹൈസ്കൂൾ റോഡ് ജങ്‌ഷനിൽ പഞ്ചായത്ത് സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസുകൾ നിർത്താത്തതിൽ പ്രതിഷേധം ശക്തം.

കൂരാച്ചുണ്ട് സെയ്‌ന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥി ജോയൽ തോമസ് നൽകിയ നിവേദനം പരിഗണിച്ചാണ് കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപ ചെലവഴിച്ച് ബസ്‌ സ്റ്റോപ്പ്‌ കം ടോയ്‌ലറ്റ് സ്ഥാപിക്കുന്നത്.തിരക്കേറിയ കൂരാച്ചുണ്ട് അങ്ങാടി ജങ്‌ഷനിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും വലിയരീതിയിലുള്ള ഗതാഗതക്കുരുക്കിന് ഇടയാകുന്ന സാഹചര്യംകൂടി ഒഴിവാക്കാനാണ് ഹൈസ്കൂൾ റോഡ് ജങ്‌ഷനിൽ പഞ്ചായത്ത്‌ ബസ് സ്റ്റോപ്പ് നിർമിക്കുന്നത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനിപ്പുറവും ബസുകൾ സ്റ്റോപ്പിൽ നിർത്താതെ ജങ്‌ഷനിൽ കൊണ്ടുപോയി നിർത്തുന്നത് പതിവായിരിക്കുകയാണ്.

ബസുകൾ സ്റ്റോപ്പിൽ നിർത്താത്തതിൽ വിദ്യാർഥികൾ പ്രയാസം നേരിടുകയാണെന്നും പ്രശ്നത്തിന് പരിഹാരംകാണാൻ ബസ് തൊഴിലാളികൾ തയ്യാറായില്ലെങ്കിൽ ബസുകൾ സ്റ്റോപ്പിൽ തടയുന്നതടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കാൻ കെ.എസ്.യു. കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ അധ്യക്ഷതവഹിച്ചു. ജാക്സ് കരിമ്പനക്കുഴി, നിജോ സെബാസ്റ്റ്യൻ, സുബിൻ കൊച്ചുവീട്ടിൽ, ആൻസൻ കാരക്കട, അഗസ്റ്റിൻ പോളി, അഭിനവ് ബാവോസ് എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *