Your Image Description Your Image Description
Your Image Alt Text

ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് സംഘം ഹേമന്ത് സോറൻ്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി. അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെയാണ് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് സംഘം ഹേമന്ത് സോറൻ്റെ ദക്ഷിണ ഡൽഹിയിലുള്ള വസതിയിൽ എത്തുന്നത്. സോറന് ഇതുവരെ ഇഡി  9 സമൻസുകളാണ് അയച്ചിരിക്കുന്നത്. ഇതിൽ ഒരിക്കൽപോലും ഹാജരായില്ല. ജനുവരി 16 നും 20 നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസയച്ചിരുന്നു. എന്നാല്‍ 20ന് തന്‍റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും അവസാനമായി ജനുവരി 29നോ 31നോ ഹാജരായില്ലെങ്കിൽ ഉദ്യോഗസ്ഥർ വസതിയിലെത്തി ചോദ്യം ചെയ്യുമെന്ന് ഇഡി അന്ത്യശാസനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *