Your Image Description Your Image Description
Your Image Alt Text

200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ ഒരുങ്ങി യുഎഇ. 200 HT-100, HT- 750 എന്നീ ആളില്ലാ ഹെലികോപ്ടറുകളാണ് യു എ ഇ വാങ്ങുന്നത്. ഇത് സംബന്ധിച്ച് സ്വിറ്റ്‌സർലന്റിലെ എഡ്ജ് കമ്പനിയുമായി യു എ ഇ പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. ആളില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കാൻ ലോകത്തിത് വരെ നൽകിയ ഏറ്റവും വലിയ ഓർഡറാണ് യു എ ഇയുടേത് .

ഈ കരാർ കൂടാതെ, എഡിജിന് ഓഹരി പങ്കാളിത്തമുള്ള അനാവിയ കമ്പനിയുമായി ആളില്ലാ ഹെലികോപ്ടറുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ യു എ ഇ കരാറായിട്ടുണ്ട്.

പെലറ്റില്ലാതെ പറക്കുന്ന ചെറു ഹെലികോപ്ടറാണ് HT 100. അധികഭാരം കയറ്റാൻ കഴിയുന്നതും, ഇന്ററലിജൻസ്, സർവൈലൻസ് സംവിധാനങ്ങളും, ശത്രുവിന്റെ നിരീക്ഷണ വലയം ഭേദിച്ച് പറക്കാൻ സാധിക്കുന്നതുമാണ് HT- 750 ഈ പൈലറ്റില്ലാ ഹെലികോപ്ടറുകൾ.

Leave a Reply

Your email address will not be published. Required fields are marked *