Your Image Description Your Image Description
Your Image Alt Text

ബ്രിട്ടീഷ് ഓയിൽ ടാങ്കറായ മാർലിൻ ലുവാണ്ടക്ക് നേരെ ആക്രമണവുമായി യെമനിലെ ഹൂതികൾ. ചെങ്കടലിനോട് ചേർന്നുള്ള ഗൾഫ് ഓഫ് ഏദനിൽ വെച്ച് വെള്ളിയാഴ്ചയാണ് കപ്പലിനെ ആക്രമിച്ചതെന്ന് ഹൂതി വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാറീ വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആക്രമണം സ്ഥിരീകരിച്ചു. കപ്പലിലെ തീപിടിത്തം അണക്കാനായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ആദ്യമായിട്ടാണ് ബ്രിട്ടീഷ് കപ്പളിൽ ഹൂതികൾ ആക്രമിക്കുന്നത്. മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യഹ്‌യ സാറീ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീനികൾക്ക് ആവശ്യമായ മരുന്നും ഭക്ഷണവും നൽകുന്നതും വരെ ചെങ്കടലിലും അറബിക്കടലിലും ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *