Your Image Description Your Image Description
Your Image Alt Text

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ വിടാൻ ഒരുങ്ങി പരിശീലകൻ യുർഗൻ ക്ലോപ്പ്. നിലവിലെ സീസണിനു ശേഷം ക്ലബ്ബ് വിടുമെന്നാണ് ക്ലോപ്പിന്റെ നിലപാട്. ലിവർപൂൾ ക്ലബ്ബിന്റെ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ക്ലോപ്പ് അഭിപ്രായം വ്യക്തമാക്കിയത്. 2015ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്നാണ് ക്ലോപ്പ് ലിവർപൂളിൽ ചേർന്നത്.

ക്ലോപ്പിനു കീഴിൽ ലിവർപൂൾ ഫിഫ ക്ലബ്ബ് ലോകകപ്പ്, എഫ്എ കപ്പ്, ലീഗ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, എഫ്എ കമ്യൂണിറ്റി ഷീൽഡ് എന്നിവയും വിജയിച്ചിട്ടുണ്ട്.  2019–20 സീസണിൽ ചെമ്പടയെ കിരീടത്തിലെത്തിച്ചത് യുർഗന്‍ ക്ലോപ്പാണ്. 2019ൽ ടീം ചാംപ്യൻസ് ലീഗ് വിജയിച്ചു. അതേസമയം ഇംഗ്ലിഷ് ക്ലബ്ബ് വിട്ടാൽ എങ്ങോട്ടാണു പോകുകയെന്ന് ക്ലോപ്പ് വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *