Your Image Description Your Image Description
Your Image Alt Text

നുശ്രീക്ക് കൊച്ചിയില്‍ സ്വപ്‌ന ഭവനം. ‘അനുശ്രീ നായര്‍, എന്റെ വീട്’ എന്ന് വീടിന്റെ മുന്നില്‍ നെയിംപ്‌ളേറ്റ് കാണാം. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുശ്രീ വീടുവയ്ക്കാനായി കൊച്ചിയില്‍ സ്ഥലം വാങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്‌ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അതു കൂടാതെയാണ് ഈ സ്വപ്നഭവനം നേടിയിരിക്കുന്നത്.

‘എന്റെ സുഹൃത്തുക്കളാണ് ഈ വീടുണ്ടാക്കാന്‍ കൂടെ നിന്നത്. കൊച്ചിയില്‍ വീട് വയ്ക്കണം എന്നാഗ്രഹിച്ച് ആദ്യം വാങ്ങിയ സ്ഥലം ഇതായിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്ളാറ്റ് വാങ്ങി. ഇപ്പോഴാണ് ആദ്യം വാങ്ങിയ സ്ഥലത്ത് വീട് പണിതത്. നാലഞ്ച് വര്‍ഷം കൊണ്ടാണ് ഈ വീട് ഒരുങ്ങിയത്. കൂടെനിന്ന എല്ലാവരോടും സ്നേഹം.’-അനുശ്രീ പറഞ്ഞു. കൊച്ചിയില്‍ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു.

വീട്ടിലേക്ക് ആദ്യമായി എത്തിയ അതിഥികളെ ഓരോരുത്തരെയും അനുശ്രീ നേരിട്ട് എത്തി സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചു. ദിലീപ്, ഉണ്ണി മുകുന്ദന്‍, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ന്‍, അനന്യ, അപര്‍ണ ബാലമുരളി, ലാല്‍ജോസ് തുടങ്ങി മലയാള സിനിമാ ലോകത്തെ നിരവധിപ്പേര്‍ ചടങ്ങിനെത്തി. വിവാഹത്തിനുശേഷം സ്വാസിക ഭര്‍ത്താവായ പ്രേമിനൊപ്പം പങ്കെടുക്കുന്ന ആദ്യ ചടങ്ങ് കൂടിയാണ് അനുശ്രീയുടെ വീടിന്റെ ഗൃഹപ്രവേശം.

Leave a Reply

Your email address will not be published. Required fields are marked *