Your Image Description Your Image Description
Your Image Alt Text

കൊച്ചി: യുട്യൂബർ ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ച സംഭവത്തിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസെടുത്തു. എളമക്കര പൊലീസ് ആണ് അനീഷ് അൻവറിനെതിരെ കേസെടുത്തത്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെ കുറിച്ച് റിവ്യൂ പറഞ്ഞതിനെത്തുടർന്ന് അനീഷ് അൻവർ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്.എളമക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ണി വ്ലോഗ്സ് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിരുന്നില്ല. സംഭവത്തിൽ ഉണ്ണി വ്ലോഗ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവ് ലഭിച്ചതിന് ശേഷമാണ് പൊലീസ് അനീഷ് അൻവർക്കെതിരെ കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *