Your Image Description Your Image Description
Your Image Alt Text

ഹൃത്വിക് റോഷനും ദീപിക പദുകോണും നായികാ നായകന്മാരായി എത്തിയ ‘ഫെെറ്റർ’ ബോക്സോഫീസിൽ കുതിക്കുന്നു. ആദ്യദിവസത്തെക്കാളും മികച്ച കളക്ഷനാണ് ചിത്രം രണ്ടാം ദിവസം നേടിയത്. രണ്ടുദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 61.5 കോടിരൂപ ഫൈറ്റർ നേടിക്കഴിഞ്ഞു.

 

ആദ്യദിനം 22.5 കോടിരൂപയാണ് ചിത്രം നേടിയത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച അഭിപ്രായങ്ങൾ നേടിത്തുടങ്ങിയതോടെ രണ്ടാം ദിനം 39 കോടി നേടാൻ ചിത്രത്തിനായി എന്നാണ് വിവരം.

ഷാരൂഖ് ഖാൻ നായകനായ ‘പഠാന്’ ശേഷം സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഫൈറ്ററി’ൽ ദീപിക പദുകോൺ, അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്ന കഥാപാത്രമായാണ് ഹൃത്വിക് എത്തുന്നത്. സ്‌ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *