Your Image Description Your Image Description
Your Image Alt Text

‘മങ്കി മാനി’ലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി നടന്‍ ദേവ് പട്ടേല്‍. ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ചിത്രത്തില്‍ ശോഭിത ധൂലിപാലയാണ് നായികയായി എത്തുന്നത്. ശോഭിതയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രം.

ഹനുമാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രതികാര കഥയാണ് മങ്കി മാന്‍. സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദേവ് ആണ്. ഓസ്‌കര്‍ ചിത്രം ‘സ്ലം ഡോഗ് മില്ല്യണയര്‍’, ‘ഹോട്ടല്‍ മുംബൈ’, ‘ലയണ്‍’ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ്. ഒരു ഫൈറ്റ് ക്ലബ്ബും കഥയുടെ പ്രധാന പശ്ചാത്തലമാകുന്നുണ്ട്. കീനു റീവ്സിന്റെ ‘ജോണ്‍ വിക്ക്’ സിനിമയെ അനുസ്മരിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് ട്രെയ്ലറിലുടനീളം കാണിക്കുന്നത്.

ഷാള്‍ട്ടോ കോപ്ലി, പിറ്റോബാഷ്, വിപിന്‍ ശര്‍മ്മ, അശ്വിനി കല്‍സെക്കര്‍, അദിതി കല്‍കുന്റെ, സിക്കന്ദര്‍ ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയവര്‍ സിനിമയുടെ ഭാഗമാണ്. നെറ്റ്ഫ്‌ലിക്‌സില്‍ ഡിജിറ്റല്‍ റിലീസിനായി നിശ്ചയിച്ചിരുന്ന മങ്കി മാന് പിന്നീട് തിയേറ്റര്‍ റിലീസ് ലഭിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *