Your Image Description Your Image Description
Your Image Alt Text

ന്യൂയോർക്ക്: മാധ്യമ പ്രവർത്തക ജീൻ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് പിഴശിക്ഷ. ജീൻ കരോളിന് 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തിൽ ട്രംപ് കോടതിയിൽ സന്നിഹിതനായിരുന്നു. എന്നാൽ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ട്രംപ് കോടതി മുറിയിൽ നിന്ന് പുറത്ത് പോയി.

പിഴശിക്ഷയിൽ 18 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായും 65 ദശലക്ഷം ഡോളര്‍ ശിക്ഷാ തുകയായും ആണ് നല്‍കേണ്ടത്. അന്തസ് കളങ്കപ്പെടുത്തിയതിന് 11 ദശലക്ഷം ഡോളറും മാനസിക ആഘാതത്തിന് 7.3 ഡോളറും പിഴയായി നൽകണം. അവകാശങ്ങൾ ലംഘിച്ചതിന് 65 ദശലക്ഷം ഡോളറാണ് ട്രംപ് പിഴയായി നൽകേണ്ടത്. കരോളിൻ ആവശ്യപ്പെട്ടതിൻ്റെ എട്ടിരട്ടി തുകയാണ് കോടതി ട്രംപിന് ശിക്ഷയായി വിധിച്ചിരിക്കുന്നത്. വിധിയെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച ട്രംപ് വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വ്യക്തമാക്കി. ജോ ബൈഡന്റെ ഇടപെടലാണ് വിധിക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു.

ഇതിനിടെ ട്രംപ് അപ്പീലിന് പോയാലും യുഎസ് സുപ്രീം കോടതി ജുഡീഷ്യൽ റിവ്യൂ ചെയ്യാനുള്ള സാധ്യത അപൂർവ്വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വലിയ തുക പിഴശിക്ഷ വിധിച്ചാല്‍ ട്രംപിനെ നിശബ്ദനാക്കാമെന്ന് കരുതുന്നുവെന്ന വിമര്‍ശനവും ട്രംപ് അനുകൂലികൾ ഉയർത്തുന്നുണ്ട്. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലെ ഒന്‍പതംഗ ജഡ്ജിമാരുടെ പാനലാണ് വിധി പ്രസ്താവിച്ചത്.

1996ൽ ഒരു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ ഡ്രസ്സിംഗ് റൂമിൽ വെച്ച് കരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് 2022ൽ അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തതിന് ട്രംപ് ഉത്തരവാദിയാണെന്നാണ് ജൂറിയുടെ കണ്ടെത്തൽ. സ്ത്രീത്വത്തിന്റെ വിജയമെന്നായിരുന്നു പരാതിക്കാരിയായ ജീന്‍ കരോളിൻ്റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പോരാട്ടത്തിൽ ട്രംപ് മേൽക്കൈ നേടി നിൽക്കെയാണ് ജൂറിയുടെ വിധി വന്നിരിക്കുന്നത്.ജോ ബൈഡനോട് പരാജയപ്പെട്ട 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ അട്ടിമറിച്ചുവെന്ന കേസും സിവിൽ ബിസിനസ് തട്ടിപ്പ് കേസും ഉൾപ്പെടെ ഒന്നിലധികം ക്രിമിനൽ കേസുകളാണ് ട്രംപ് അഭിമുഖീകരിക്കുന്നത്.

ജോ ബൈഡനോട് പരാജയപ്പെട്ട 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ അട്ടിമറിച്ചുവെന്ന കേസ്, സിവിൽ ബിസിനസ് തട്ടിപ്പ് കേസും ഉൾപ്പെടെ ഒന്നിലധികം ക്രിമിനൽ കേസുകളാണ് ട്രംപ് അഭിമുഖീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *