Your Image Description Your Image Description

പനി ബാധിച്ച് കോഴിക്കോട് ജില്ലയിൽ പ്രതിദിനം ശരാശരി ആയിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. ഡിസംബറിൽ മാത്രം 25,155 പേർ ചികിത്സ തേടിയതിൽ 202 പേർക്ക് കിടത്തി ചികിത്സ ആവശ്യമാണ്. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 26 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പനി കുറഞ്ഞാലും കഫവും ചുമയും ഏറെ നേരം നിലനിൽക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം യഥാക്രമം 1174, 1247, 1052 പേർ പനി ബാധിച്ച് ചികിത്സ തേടി. ഇതോടൊപ്പം 102 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ജില്ലയിൽ പലയിടത്തും വയറിളക്കം, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുട്ടികളിലെ മുണ്ടിനീര് കേസുകളും കൂടിവരികയാണ്. സംസ്ഥാനത്ത് ഇതുവരെ 1512 കുട്ടികൾക്കാണ് മുണ്ടിനീർ ബാധിച്ചത്. താഴത്തെ കവിളിന്റെ ഇരുവശത്തും വീക്കവും പനിയുമാണ് സാധാരണ ലക്ഷണങ്ങൾ. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *