Your Image Description Your Image Description

ഇന്ന് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെക്കും. അഹമ്മദ് ദേവർകോവിൽ നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ്. ​ ആന്റണി രാജു ഗതാ​ഗത വകുപ്പ് മന്ത്രി ആണ്.

ഉടൻ മുഖ്യമന്ത്രിയെ മന്ത്രിമാർ ക്ലിഫ് ഹൗസിലെത്തി കാണും. പടിയിറങ്ങുന്നത് പൂർണ സംതൃപ്തിയോടെയാണ് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. എൽഡിഎഫ് ആണ് മന്ത്രി ആകിയതെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചെയ്യാവുന്നത് ഒക്കെ രണ്ടര വർഷം കൊണ്ട് ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർക്ക് പകരമായി കടന്നപ്പള്ളിയും ഗണേഷ്കുമാറും മന്ത്രിസഭയിലേക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *