Your Image Description Your Image Description
Your Image Alt Text

വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്ത് മുതുതല ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പെട്ട 60 വയസിന് മുകളില്‍ പ്രായമുള്ള 180 പേര്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് കട്ടിലുകള്‍ വിതരണം ചെയ്തത്. ബാബൂസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, വിവിധ സ്റ്റാന്‍ഡിങ് അധ്യക്ഷന്മാര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *