Your Image Description Your Image Description

ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
അടാട്ട് വീട്ടിലെ ശുചിമുറിയിൽ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി പൊലീസിനോട് പറഞ്ഞത് കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് . എന്നാല്‍ പൊലീസ് മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്ന് അറിയിച്ചു. 42കാരി പ്രസവിച്ച വിവരം മറച്ചുവച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് തൃശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ശിശുവിന്‍റെ മൃതദേഹം വീട്ടിലെത്തിയ പൊലീസ് ബക്കറ്റില്‍ കണ്ടെത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *