Your Image Description Your Image Description
Your Image Alt Text

മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബന്റെ റിലീസിന് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ സിനിമയ്ക്കായി കാത്തിരിക്കുമ്പോൾ ആ പ്രതീക്ഷകളെ ഉയർത്തും വിധമുള്ള ഒരു ശബ്ദരേഖയാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ മോഹൻലാൽ പങ്കുവെക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.

‘എന്തിനാണ് പരിഭ്രമിക്കുന്നത്? നമ്മൾ ഗംഭീരമായ ഒരു സിനിമയാണ് ചെയ്തിരിക്കുന്നത്. സന്തോഷത്തോടെയിരിക്കൂ, സമാധാനമായി പോയി ഉറങ്ങൂ. നമ്മൾ സിനിമയെ ആഘോഷിക്കും,’ എന്നാണ് മോഹൻലാൽ പറയുന്നത്. ഈ വാക്കുകൾ സിനിമയുടെ മേലുള്ള ആരാധകരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

നേരത്തെ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ തിയേറ്ററിൽ കാണാൻ പോകുന്നത് വിഷ്വൽ ട്രീറ്റ് ആണെന്നാണ് മോഹൻലാൽ പറഞ്ഞത്. ഫെയറി ടെയിലോ അമർ ചിത്രകഥയോ പോലൊരു സിനിമയാകും വാലിബനെന്നും ഒരു നടൻ എന്ന നിലയിൽ അളവറ്റ സംതൃപ്തി ചിത്രം നൽകിയെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *