Your Image Description Your Image Description

2024-ൽ ഈ മോഡലുകൾക്ക് അപ്‌ഡേറ്റുകൾ നൽകാൻ സ്‌കോഡ ഓട്ടോയും ഫോക്‌സ്‌വാഗണും തയ്യാറെടുക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് നിലവിൽ ഔദ്യോഗിക ലോഞ്ച് വിശദാംശങ്ങളും ടൈംലൈനുകളുമൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സ്‌കോഡ കുഷാക്കിന്റെയും സ്ലാവിയയുടെയും ഫെയ്‌സ്‌ലിഫ്റ്റുകളെക്കുറിച്ചും അപ്‌ഡേറ്റ് ചെയ്‌ത ഫോക്‌സ്‌വാഗൺ ടൈഗൺ, വിർട്ടസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ പരിമിതമാണ്. എന്നിരുന്നാലും മാറ്റങ്ങളിൽ സൂക്ഷ്മമായ സൗന്ദര്യവർദ്ധക മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉൾപ്പെടുന്നു. അതേസമയം എഞ്ചിൻ സജ്ജീകരണങ്ങൾ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

നിലവിലുള്ള മോഡലുകളിൽ യഥാക്രമം 1.0L, 3-സിലിണ്ടർ TSI, 1.5L, 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിനുകൾ യഥാക്രമം 178Nm-ൽ 115bhp-ഉം 250Nm-ൽ 150bhp-ഉം ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡാണ്, അതേസമയം 6-സ്പീഡ് ടോർക്ക് കൺവെർട്ടറും 7-സ്പീഡ് DSG ട്രാൻസ്മിഷനുകളും 1.0L TSO, 1.5L TSI വേരിയന്റുകൾക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നു.

സ്കോഡ കുഷാക്ക് എസ്‌യുവി ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ മോണ്ടെ കാർലോ, മാറ്റ്, എലഗൻസ് തുടങ്ങിയ പ്രത്യേക പതിപ്പുകൾ ഉൾപ്പെടെ 21 വേരിയന്റുകളിൽ ലഭ്യമാണ്. ഇവയുടെ വില 10.89 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ഉയരുന്നു. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നീ മൂന്ന് വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഫോക്‌സ്‌വാഗൺ ടൈഗണിന് 11.62 ലക്ഷം മുതൽ 19.76 ലക്ഷം രൂപ വരെയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *