Your Image Description Your Image Description
Your Image Alt Text

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രശാന്ത് നീൽ – പ്രഭാസ് ചിത്രം ‘സലാർ’ തിയേറ്റർ പ്രദർശനത്തിനപ്പുറം ഒടിടി ലോകത്തെയും ഭരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചതിലും നേരത്തെയാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്റർ വിട്ട ചിത്രത്തിലെ നായകൻ പ്രഭാസിന്റെ ഡയലോഗ് ദൈർഘ്യം ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

രണ്ട് മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ നായകനായ പ്രഭാസ് കഥാപാത്രം സംസാരിക്കുന്നത് രണ്ട് മിനിറ്റ് 33 സെക്കന്റ് മാത്രമാണ്. കൊമേഴ്സ്യൽ സിനിമാ രംഗത്ത് പ്രശാന്ത് നീൽ നടത്തിയ വ്യത്യസ്തമായ പരീക്ഷണമാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം 2023 ക്രിസ്മസ് റിലീസ് ആയിരുന്നു. ദേവയായി പ്രഭാസും വരദരാജ മന്നാർ ആയി പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച സലാർ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഉറ്റ സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി എന്നുള്ളതിലേക്കാണ് ‘സലാർ പാർട്ട്‌ 1 സീസ് ഫയർ’ കഥ പറയുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം അത്തരത്തിൽ ‘വൈൽഡ്’ ആയ ഒരു സിനിമാറ്റിക് ലോകമാണ് സമ്മാനിക്കുന്നത്.

തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് സലാർ റിലീസിനെത്തിയത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, ആക്ഷൻസ്– അൻപറിവ്, കോസ്റ്റ്യൂം– തോട്ട വിജയ് ഭാസ്കർ, എഡിറ്റർ- ഉജ്വൽ കുൽകർണി, വി എഫ് എക്സ്– രാഖവ് തമ്മ റെഡ്‌ഡി തുടങ്ങിയവരാണ് മറ്റ് അണിയറപ്

Leave a Reply

Your email address will not be published. Required fields are marked *