Your Image Description Your Image Description
Your Image Alt Text

അന്നപൂരണി സിനിമാ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. ചിത്രത്തിലൂടെ ആരുടെയും വിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ താരം പറയുന്നു. ജയ് ശ്രീരാം എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. പ്രചോദനമാകുന്ന നല്ല കാര്യങ്ങൾ പറയാൻ മാത്രമാണ് ചിത്രത്തിലൂടെ ശ്രമിച്ചതെന്നും ഇത് ആർക്കെങ്കിലും ബുദ്ധിമുട്ടാക്കായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഹൈന്ദവ സംഘടനകളുടെ പരാതിയെ തുടർന്ന് സിനിമ ഒടിടിയിൽ നിന്ന് കഴിഞ്ഞ ദിവസം സിനിമ നീക്കം ചെയ്തിരുന്നു.

ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് സിനിമ പിൻവലിച്ചത്. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *