Your Image Description Your Image Description
Your Image Alt Text

വൈപ്പിന്‍: വളപ്പ് ബീച്ചില്‍ കൊല്‍ക്കത്ത സ്വദേശിനിയായ 19-കാരിക്കു നേരെ ബലാത്സംഗ ശ്രമം. എറണാകുളത്തു നിന്ന് പെണ്‍കുട്ടിയെ ബീച്ചിലെത്തിച്ച ഓട്ടോയും അതിന്റെ ഡ്രൈവറെയും വെള്ളിയാഴ്ച ഞാറയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് ആണ്‍സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവമറിഞ്ഞയുടന്‍ ആലുവ റൂറല്‍ എസ്.പി. ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെണ്‍കുട്ടിയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പോലീസ് ബീച്ചില്‍ കണ്ടെത്തുമ്‌ബോള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. തുടർന്ന് സി.സി.ടി.വി. പരിശോധിച്ചാണ് ഓട്ടോക്കാരനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *