Your Image Description Your Image Description
Your Image Alt Text

ഭക്ഷ്യവിഷബാധയേറ്റ് 13 പശുക്കൾ നഷ്‌ടപ്പെട്ട വെള്ളിയാമറ്റത്തെ കുട്ടികർഷകർക്ക് ആശ്വാസമായി മന്ത്രി ചിഞ്ചു റാണി. കെ.എൽ.ഡി.ബി.യുടെ മാട്ടുപ്പെട്ടി ഫാമിൽ നിന്ന് കൊണ്ടുവന്ന അത്യുൽപാദനശേഷിയുള്ള അഞ്ച് എച്ച്.എഫ് പശുക്കളെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കുട്ടികൾക്ക് കൈമാറി.കഴിഞ്ഞ മാസം സംസ്ഥാന സർക്കാരിന്റെ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് നേടിയ മാത്യു ബെന്നി എന്ന കുട്ടി കർഷകന്റെ 13 പശുക്കളാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. . അന്ന് വീട് സന്ദർശിച്ച മന്ത്രി സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നു.മാതാവ് ഷൈനിയും സഹോദരൻ ജോർജും അനുജത്തി റോസ്മേരിയും അടങ്ങുന്ന മാത്യു ബെന്നിയുടെ കുടുംബത്തിന്റെ ഏക ഉപജീവനമാർഗം ഈ പശുക്കളായിരുന്നു.

സർക്കാർ സഹായം ആശ്വാസകരമാണെന്നും ഷൈനി പറഞ്ഞു. ഇൻഷുറൻസ് ചെയ്ത പശുക്കളെ വിതരണം ചെയ്തു. ഇതോടൊപ്പം മിൽമയുടെ 45,000 രൂപയുടെ ചെക്കും കേരള ഫീഡ്സിന്റെ ഒരു മാസത്തെ കാലിത്തീറ്റയും മന്ത്രി കൈമാറി. സൗജന്യമായി കറവ യന്ത്രം നൽകുമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇത്രയും സഹായം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അതിൽ സന്തോഷമുണ്ടെന്നും ക്ഷീരകർഷകരംഗത്ത് കൂടുതൽ സജീവമാകുമെന്നും മാത്യു ബെന്നി പറഞ്ഞു. .മാത്യു ബെന്നിയുടെ ഫാമിൽ നടന്ന ചടങ്ങിൽ ജില്ലാ ആനിമൽ പ്രൊട്ടക്ഷൻ ഓഫീസർ ഡോ.ജി.സജികുമാർ, കെ.എൽ.ഡി.ബോർഡ് എം.ഡി ഡോ.ആർ.രാജീവ്, ഉദ്യോഗസ്ഥർ, മിൽമ പ്രതിനിധികൾ, ക്ഷീരകർഷകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *