Your Image Description Your Image Description
Your Image Alt Text

പൂനെ: രാജീവ് ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രധാന ചടങ്ങ് നടന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ‘ശിലന്യാസ്’ നടത്തിയത് രാജീവ് ഗാന്ധിയുടെ കാലത്താണ്. ബിജെപിയും ആർഎസ്എസും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. കർണാടകയിലെ നിപാനിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജീവ് ഗാന്ധിയുടെ കാലത്താണ് ശിലാന്യാസം നടത്തിയത്. എന്നാൽ ഇന്ന് ബിജെപിയും ആർഎസ്എസും രാമന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്’, അദ്ദേഹം പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ ഉപവാസം അനുഷ്ഠിച്ചതിനെ കുറിച്ചും പവാർ പ്രതികരിച്ചു. രാമനിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ താൻ ബഹുമാനിക്കുന്നു.

എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കാൻ അദ്ദേഹം ഒരു വ്രതം ആചരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ആളുകൾ അതിനെ അഭിനന്ദിക്കുമായിരുന്നുവെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. ജനുവരി 22-ന് ആണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *