Your Image Description Your Image Description
Your Image Alt Text

​ഗായിക കെഎസ് ചിത്രയെ പിന്തുണച്ച് ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു . അയോധ്യ അനുകൂല പരാമർശത്തിൽ ചിത്ര ഇപ്പോൾ സൈബർ ആക്രമണം നേരിടുകയാണ്.

ലജ്ജാകരമാണ് ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം എന്ന് ഖുശ്ബു പറഞ്ഞു. കൊടിയ അസഹിഷ്ണുതയാണ് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് നടക്കുന്നത്. അവർക്ക് മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു. ചിത്രയ്ക്ക് പിന്തുണയുമായി വി ഡി സതീശൻ എത്തി. എല്ലാവർക്കു൦ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

ഫാസിസ രീതിയാണ് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത്.ഫാസിസമാണ് ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നതെന്നു൦ വിഡി സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ ചിത്രക്കെതിരെ വിമർശനം കടുക്കുകയാണ്. ജനുവരി 22 ന് അയോധ്യയിൽ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ, എല്ലാവരും ഉച്ചയ്ക്ക് 12.20 ന് ‘ശ്രീരാമ, ജയരാമ, ജയ ജയ രാമ’ എന്ന രാമമന്ത്രം ജപിക്കണം. അതുപോലെ വൈകുന്നേരം എല്ലാവരിലും ദൈവാനുഗ്രഹം വർഷിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വീട്ടിൽ അഞ്ച് തിരി വിളക്കുകൾ തെളിയിക്കണം. ലോകാ സമസ്താ സുഖിനോ ഭവന്തു. എല്ലാവർക്കും എന്റെ സല്യൂട്ട്” എന്നാണ് ചിത്ര വീഡിയോയിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *