Your Image Description Your Image Description
Your Image Alt Text

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന കേരള സന്ദർശനത്തിന്റെ വെളിച്ചത്തിൽ ചൊവ്വാഴ്ച കൊച്ചി നഗരത്തിലും പരിസരത്തും നിരവധി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചൊവ്വാഴ്‌ച വൈകിട്ട്‌ കൊച്ചിയിലെത്തുന്ന മോദി, വൈകിട്ട്‌ അഞ്ചിന്‌ മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടിൽനിന്ന്‌ ഗസ്‌റ്റ്‌ ഹൗസിലേക്ക്‌ 1.3 കിലോമീറ്റർ റോഡ്‌ഷോ നടത്തും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് വരെയും ബുധനാഴ്ച പുലർച്ചെ മൂന്ന് മുതൽ ഉച്ചവരെയുമാണ് നിയന്ത്രണങ്ങൾ.
ഹൈക്കോടതി ജംക്‌ഷൻ, എംജി റോഡ് രാജാജി ജംക്‌ഷൻ, കലൂർ ജംക്‌ഷൻ, കടവന്ത്ര ജംക്‌ഷൻ, തേവര-മാട്ടുമ്മൽ ജംക്‌ഷൻ, തേവര ഫെറി, ബിഒടി ഈസ്റ്റ്, സിഐഎഫ്ടി ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്നു വാഹനങ്ങൾ തിരിച്ചുവിടും. നഗരത്തിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.

Leave a Reply

Your email address will not be published. Required fields are marked *