Your Image Description Your Image Description
Your Image Alt Text

ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പുതിയ ആകർഷണമായി മാറുന്ന ഗ്ലാസ് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഗ്ലാസ് സ്ഥാപിക്കുന്ന ജോലികൾ മാത്രമേ ബാക്കിയുള്ളൂവെന്നും ഫെബ്രുവരി 14ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധ്യതയുണ്ടെന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു. സന്ദർശകരെ വിസ്മയിപ്പിക്കാൻ ഗ്ലാസ് പാലത്തിൽ കൃത്രിമ മഞ്ഞും മഴയും ഉണ്ടാകും. ചില്ല് പൊട്ടുന്ന ഭ്രമം സൃഷ്ടിച്ച് സന്ദർശകരെ ഭയപ്പെടുത്തുന്നതും പാലത്തിന്റെ സവിശേഷതയാണ്. പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി സ്ക്രീനുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ചില്ല് പാലത്തിൽ നിന്ന് ടൂറിസ്റ്റ് വില്ലേജിലെ എയർഫോഴ്സ് മ്യൂസിയം ഉൾപ്പെടെയുള്ള കാഴ്ചകൾ ആസ്വദിക്കാം.

പാലത്തിന് പ്രവേശന ഫീസ് ഈടാക്കും. ടൂറിസ്റ്റ് വില്ലേജിലെ സാഹസിക പാർക്കിലാണ് 75 അടി ഉയരമുള്ള ഗ്ലാസ് പാലം സ്ഥാപിക്കുന്നത്. പാലത്തെ താങ്ങിനിർത്തുന്ന മൂന്ന് ഇരുമ്പ് തൂണുകളുടെ നിർമാണവും പൂർത്തിയായി. പാലം പൂർത്തിയാകുന്നതോടെ കൂടുതൽ സന്ദർശകർ ആക്കുളം എത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടൽ. പുതുവർഷത്തിൽ ചില്ലുപാലം ഉദ്ഘാടനം ചെയ്യാനായിരുന്നു ലക്ഷ്യമെങ്കിലും സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയില്ല. വട്ടിയൂർക്കാവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് ഗ്ലാസ് പാലത്തിന്റെ നടത്തിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *