Your Image Description Your Image Description
Your Image Alt Text

 

ഉറിയടി, ഉറിയടി 2 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് അഭിനയിച്ച്‌ പ്രശസ്തനായ ചലച്ചിത്ര സംവിധായകനും നടനുമായ വിജയ് കുമാര്‍ നാല് വര്‍ഷത്തിന് ശേഷം സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഫൈറ്റ് ക്ലബ്.
നവാഗത സംവിധായകൻ അബ്ബാസ് എ റഹ്മത്തിന്റെ ആക്ഷൻ ഡ്രാമ മികച്ച വിജയം നേടിമുന്നേറുകയാണ് . ചിത്രത്തിലെ പുതിയ പ്രൊമോ റിലീസ് ചെയ്തു

വിജയ് കുമാറിനെ കൂടാതെ, മലയാളത്തില്‍ മുമ്ബ് ഏതാനും ഷോര്‍ട്ട് ഫിലിമുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നവാഗത മോനിഷ മോഹൻ മേനോനും ഫൈറ്റ് ക്ലബ്ബില്‍ നായികയായി എത്തുന്നു. ജില്‍ ജംഗ് ജുക്ക് ഫെയിം അവിനാഷ് രഘുദേവൻ, കാര്‍ത്തികേയൻ സന്താനം, ശങ്കര്‍ ദാസ്, ശരവണവേല്‍ എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്.

ലിയോണ്‍ ബ്രിട്ടോ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൃപാകരൻ പി നിര്‍വ്വഹിക്കുന്നു. നേരത്തെ ഉറിയടി 2ല്‍ വിജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഗോവിന്ദ് വസന്തയുടെ സംഗീതമാണ് ഫൈറ്റ് ക്ലബ്ബിന്റെ സവിശേഷത. അബ്ബാസ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും വിജയ് എത്തുന്നു.

Dailyhunt

Leave a Reply

Your email address will not be published. Required fields are marked *